DOG (നായ്)

 1958, 1970, 1982, 1994, 2006, 2018, 2030, 2042

എന്നീ വർഷങ്ങളിൽ ജനിച്ചവര്‍ ഈ ഗണത്തിലുള്ളവരാന് ജന്മവഷം മുതൽ 18, 30, 42, 59  എന്നീ വർഷങ്ങക്ക് മേന്മ കൂടുതലായിരിക്കും. 
ഇഷ്ടജനസംയോഗം, ശുഭകരമായ ചടങ്ങുകൾ സംഘടിപ്പിക്കുവാനുള്ള (പങ്കെടുക്കുവാനുമുള്ള) അവസരം, വിലകൂടിയ ആഭരണങ്ങളോ വസ്തുവകകളോ വാഹനങ്ങളോ കെട്ടിടങ്ങളോ കൈവശം വന്നു ചേരാനുള്ള യോഗം തുടങ്ങി എടുത്തു പറയേണ്ട കാര്യങ് ഏറെയുണ്ടാകും. പ്രമാണങ്ങളും മറ്റു രേഖകളുമൊക്കെ സൂക്ഷ്മതയോടെ പരിശോധിച്ചു വേണം മുന്നോട്ടു പോകുവാൻ. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. പ്രൊഫഷണല്‍ കോഴ്‌സിന് അഡ്മിഷനും വിദേശ ജോലിയും ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.
ഒറ്റ രുദ്രാക്ഷം ബ്രെസ്ലെറ്റ് ആക്കി ധരിക്കുന്നത് നല്ലതാണ്. വീടിന്റെയോ ഓഫീസിന്റെയോ വടക്കു ഭാഗത്ത് വർണ്ണഭംഗിയുള്ള പൂച്ചെടികൾ നട്ടുപിടിപ്പിക്കുക. (വിശേഷിച്ചും ചെത്തി.)
ലക്ഷ്മീസമേതനായ നരസിംഹത്തെയും മഹാദേവനെയും ഭജിക്കുക.