ROOSTER

1957, 1969, 1981, 1993, 2005 ഈ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ rooster ഗണത്തില്‍പ്പെടുന്നു.

ജന്മവർഷം മുതൽ 17, 29, 41, 53, 65 എന്നീ വർഷങ്ങൾ ഉത്തമ ഫലം നല്കുന്നു  അപ്രതീക്ഷിതമായ അവസരങ്ങളില്‍ ജോലി ലഭിക്കും. പുതിയ മേഘലകളില്‍ ചെന്നെത്തും. യാത്രകളിലൂടെ ഭാഗ്യവും നേട്ടവും ഉണ്ടാകും. അനവധി വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. ആഡംബരജീവിതം ആസ്വദിക്കുവാനുള്ള ആഗ്രഹം സഫലമാകും. വാഹനങ്ങളും ആഭരണങ്ങളും കൈവശം വന്നു ചേരും. സുഹൃത്തുക്കളെ കൊണ്ടുള്സഹായങ്ങൾ എപ്പോഴും ലഭിക്കും. ആത്മവിശ്വാസം നിറഞ്ഞു തളുമ്പും. 
എടുത്തു ചാട്ടം ഒഴിവാക്കുകയും കാര്യങ്ങള്‍ ചിന്തിച്ചു നടപ്പിലാക്കുകയും വേണം. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത്  വെളള ചെമ്പരത്തി നട്ടു വളർത്തുക. ഉമാമഹേശ്വരന ധ്യാനിക്കുക.