BOAR (ആണ്‍പന്നി)


1947 1959 1971 1983 1995 2007
ഈ വർഷങ്ങളില്‍ ജനിച്ചവരാണ് ഈ ഗണത്തില്‍ പെടുന്നത്.

ജന്മവർഷം മുതൽ 7, 19, 31, 43, 55, 67 എന്നീ വർഷങ്ങൾ ഇവർക്ക് നേട്ടങ്ങളുടെ വസന്തകാലമായിരിക്കും. പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഉയര്‍ച്ച, ജോലിയില്‍ പ്രമോഷന്‍, ശമ്പളവർദ്ധന, പുതിയ ജോലിമാറ്റം, സ്വപ്നങ്ങള്‍ പൂവണിയും, സന്തതിയുടെ ജനനം, മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കൽ, വിദേശയാത്ര എന്നിവയ്ക്ക് ഭാഗ്യം. ആഡംബരത്തിനു പണം ധൂര്‍ത്തടിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രൊഫണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും അസൂയക്കാര്‍ ധാരാളം ഉണ്ടാകും. 
കൃഷ്ണതുളസി വീടിന്റെ കിഴക്ക് ഭാഗത്ത് ധാരാലമായി നട്ടുപിടിപ്പിക്കുക, മഹാവിഷ്ണുവിനെ ഭജിക്കുക, ലക്ഷ്മീ സമേതനായ വരാഹമൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുക, ആദിത്യഹൃദയം ജപിക്കുക, മുരുകനെ പ്രാര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങൾ നല്ല അനുഭവങ്ങളുടെ സാന്ദ്രത വർദ്ധിപ്പിക്കും. 
അംഗീകാരത്തിനും പദവിക്കും അധികാരത്തിനും ആഗ്രഹിക്കുന്ന പൊതുപ്രവർത്തകർ, മുൻ കാലുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന കുതിരയെ ഓഫീസ് മുറിയുടെ തെക്കു ഭാഗത്തായി വയ്ക്കുക. 
ചൈനീസ് സംസ്‌കാരത്തില്‍ തെക്ക് ദിക്കാണ് സവിശേഷ ഗുണമുള്ളതായി കണക്കാക്കുന്നത്. (ഒരു പക്ഷെ ഹിമാലയത്തിന്റേയും  ഭാരതത്തിന്റേയും സ്ഥാനമായിരിക്കാം കാരണം.)  ഇവിടെ ചുവന്ന ലൈറ്റ് കത്തിക്കുന്നത് അഗ്നിയെ ഉത്തേജിപ്പിക്കും. ഇതുവഴി പേരും പെരുമയും ലഭിക്കും.