തിരുവാതിര നാളിൽ ജനിക്കുന്നവർ അധികവും സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ
പ്രാധാന്യം കൊടുക്കുന്നവർ ആണ്. അവർ പൊതുകാര്യങ്ങളിൽ താല്പര്യം
കാണിക്കുമെങ്കിലും അതിനു പിന്നിൽ ചില സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടായെന്നു
വരും. കൂടുതൽ ലോകപരിചയവും പ്രായോഗിക ബുദ്ധിയും കർമ്മ ശേഷിയും ഉണ്ടാകും.
ആത്മാർഥതയും സത്യസന്ധതയും ഇവരുടെ പ്രത്യേകതകൾ ആണ്. പക്ഷെ അധികം ആളുകളുമായി
അടുക്കാൻ അവർ തയ്യാറാകില്ല. മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ
പ്രത്യേകം ശ്രദ്ധിക്കും. അധികമായ പ്രശസ്തിയോ പ്രതാപമോ ഉണ്ടായെന്നു
വരികയില്ല. അതിനായി ശ്രമിക്കുകയുമില്ല. അന്യരുമായുള്ള ഇടപാടുകളിൽ
തല്പരരായിരിക്കുമെങ്കിലും ചെറിയ കാര്യം കൊണ്ട് പിണങ്ങുകയും അകലുകയും
ചെയ്യം. അതുപോലെ തന്നെ ചെറിയ കാര്യം കൊണ്ട് പലരുമായി സൗഹൃദത്തിൽ ആവുകയും
ചെയ്യും. പരിശ്രമശീലമുണ്ടാകും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേ സമയത്ത്
ഏർപ്പെട്ട് വിജയം നേടും. ഏതു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും അതില്നിന്നുല
സാമ്പത്തിക ലാഭത്തെപ്പറ്റിയായിരിക്കും ചിന്തിക്കുക. പ്രശസ്തിയോ, അംഗീകാരമോ
നേടണമെന്ന് ആഗ്രഹിക്കുകയില്ല. ആർക്കും കീഴടങ്ങി പ്രവര്തിക്കാൻ
തയ്യാറാകത്തതുമൂലം പല പരാജയങ്ങളും നഷ്ടങ്ങളും ജീവിതത്തിൽ ഉണ്ടാകാം.
കലാബോധവും ശാസ്ത്രാഭിരുചിയും ഉണ്ടാകും.
ധനാഭിവൃദ്ധിക്കായി പല മാർഗ്ഗങ്ങളും സ്വീകരിക്കും. ദൂരയാത്ര ചെയ്യുകയും ദൂരസ്ഥലത്ത് ജോലി ചെയ്തു നേട്ടങ്ങളുണ്ടാക്കുകയും ചെയ്യും. സ്വന്തം കുടുംബവുമായി അടുപ്പക്കുറവുണ്ടാകാം. വിവാഹകാര്യത്തിൽ താല്പര്യക്കുറവും കാണിക്കും. വിവാഹം നടന്നാൽ തന്നെ അത് താമസിച്ചായിരിക്കും. ജീവിത പങ്കാളിയോടുള്ള സമീപനം അല്പം കർക്കശമാകാൻ ഇടയുണ്ട്. ചിലപ്പോൾ ഇത് അകന്നുള്ള താമസത്തിലോ വിവാഹമോചനത്തിലൊ കലാശിച്ചുവെന്നു വരാം. കുടുംബജീവിതത്തിൽ പല അസ്വസ്ഥതകളും ഉണ്ടായെന്നു വരാം. ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ അല്പമൊന്ന് ശ്രദ്ധിച്ചാൽ തിരുവാതിരക്കാർക്ക് കഴിയും. തിരുവാതിര നാളിൽ ജനിച്ച സ്ത്രീകൾക്ക് വിവാഹത്തിന് താമസം, കുടുംബ ജീവിതത്തിൽ അസ്വസ്ഥത, ഭർത്തൃകുടുംബങ്ങളോട് താല്പര്യക്കുറവ്, തുടങ്ങിയ ഉണ്ടാകാവുന്നതാണ്.
തിരുവാതിരക്കാർക്ക് ബാല്യകാലത്ത് തുടർച്ചയായി രോഗപീഡകളുണ്ടാവാൻ ഇടയുണ്ട്. 10 വയസ്സ് മുതൽ 26 വയസ്സു വരെയുള്ള കാലം പൊതുവെ നന്നായിരിക്കും. മെച്ചമായ വിദ്യാഭ്യാസം, ജോലി തുടങ്ങിയവ നേടാൻ ഈ കാലത്ത് കഴിയും. 26 വയസ്സു മുതൽ 45 വയസ്സു വരെയുള്ള കാലത്ത് സ്വജനങ്ങളിൽ നിന്നകന്ന് ബുദ്ധിമുട്ടി കഴിയേണ്ടിവരും. ഈ കാലത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം. 46 വയസ്സു മുതൽ 62 വയസ്സു വരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. 63 മുതൽ 70 വരെയുള്ള കാലം അപകടങ്ങൾ, മുറിവ് ചതവുകൾ, രോഗബാധ തുടങ്ങിയവ സൂചിപ്പിക്കുന്നതാണ്. 70 വയസ്സിനു ശേഷം കൂടുതൽ ശാന്തിയും സന്തോഷപ്രദവുമായ ജീവിതം പ്രതീക്ഷിക്കാം.

തിരുവാതിര
|
|||||||
ദേവത
|
ഗണം
|
യോനി
|
മൃഗം
|
ഭൂതം
|
പക്ഷി
|
വൃക്ഷം
|
രത്നം
|
ശിവന്
|
മാനുഷം
|
സ്ത്രീ
|
നായ
|
ജലം
|
ചകോരം
|
കരിമരം
|
ഇന്ദ്രനീലം,
ഗോമേദകം
|